
റഷ്യയില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കണം: യുഎസ് വാണിജ്യ സെക്രട്ടറി
ഇന്ത്യയും യുഎസും തമ്മില്‍ 'മഹത്തായ' ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ഇന്ത്യ യുഎസില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങണമെന്നും യുഎസ് ഉല്‍പന്നങ്ങളുടെ മേലുള്ള തീരുവ കുറയ്ക്കണമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ത്യയിലെ ഇറക്കുമതി തീരുവകള്‍ യുഎസുമായുള്ള പ്രത്യേക ബന്ധം വച്ച് പുനപരിശോധന ആവശ്യപ്പെടുന്നുവെന്ന് ഹൊവാര്‍ഡ് പറഞ്ഞു.
ഇന്ത്യയടക്കമുള്ള വ്യാപാര പങ്കാളികളുടെ മേല്‍ ഏപ്രില്‍ 2 മുതല്‍ പകരത്തിനുപകരമുള്ള തീരുവ നിലവില്‍ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാണിജ്യ സെക്രട്ടറിയും രംഗത്തെത്തിയത്.
ചെറുകിട കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കാര്‍ഷിക രംഗത്ത് ഇന്ത്യ നടപടികള്‍ ദശാബ്ദങ്ങളായി നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഒഴിവാക്കി വ്യാപാരത്തിനായി യുഎസിന് തുറന്ന് നല്‍കണമെന്നും ഹൊവാര്‍ഡ് പറഞ്ഞു.
കൂടാതെ, റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും വാണിജ്യ സെക്രട്ടറി പറഞ്ഞു. യുഎസില്‍ നിന്നും ആയുധങ്ങള്‍ വാങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ വര്‍ഷം മുതല്‍ യുഎസ് ഇന്ത്യയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും. എഫ്-35 യുദ്ധ വിമാനങ്ങള്‍ നല്‍കാമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.