TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ അതിസമ്പന്നന്മാരുടെ മേല്‍ കൂടുതല്‍ നികുതി ഈടാക്കണം: സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി

15 Dec 2024   |   1 min Read
TMJ News Desk

ന്ത്യയിലെ ഉയര്‍ന്ന തോതിലെ സാമ്പത്തിക അസമത്വം കണക്കിലെടുക്കുമ്പോള്‍ അതിസമ്പന്നന്മാരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തണമെന്ന് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനും നോവലിസ്റ്റുമായ തോമസ് പിക്കറ്റി പറഞ്ഞു. ധനികരായ വ്യക്തികളുടെ മേല്‍ നികുതി ചുമത്താനുളള ലോകത്തിലെ പ്രമുഖ 20 രാജ്യങ്ങളിലെ ധനമന്ത്രിമാർ സ്വീകരിച്ചിട്ടുള്ള ജൂലൈ പ്രതിജ്ഞ പാലിക്കാന്‍ പിക്കറ്റി ആവശ്യപ്പെട്ടു. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സും റിസര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡെവലെപ്പിങ് കണ്‍ട്രീസും (ആര്‍ഐഎസ്) ചേര്‍ന്ന് സംഘടിപ്പിച്ച ഡൽഹിയിലെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

100 മില്ല്യണ്‍ രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള വ്യക്തികളുടെ മേല്‍ 2 ശതമാനം സമ്പത്ത് നികുതി ചുമത്തണം. 33 ശതമാനം പാരമ്പര്യാവകാശ നികുതിയും ഈടാക്കിയാൽ ഇന്ത്യയ്ക്ക് വാര്‍ഷിക വരുമാനം ജിഡിപിയുടെ 2.73 ശതമാനം വര്‍ദ്ധിക്കും. ഇന്ത്യയിലെ 1 ശതമാനം ധനികര്‍ നിയന്ത്രിക്കുന്ന ദേശീയ വരുമാനത്തിന്റെ വിഹിതത്തിന്റെ തോത് യുഎസിലേയും ബ്രസീലിലേയും ധനികര്‍ നിയന്ത്രിക്കുന്നതിനേക്കാളും കൂടുതലാണ്.

രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40.1 ശതമാനവും, ധനികരായ 1 ശതമാനം ഇന്ത്യാക്കാരുടെ പക്കലാണ്. കൂടാതെ ഇവര്‍ ദേശീയ ജിഡിപിയുടെ 22.6 ശതമാനവും നിയന്ത്രിക്കുന്നു. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ പിക്കറ്റിയുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞു.


#Daily
Leave a comment