TMJ
searchnav-menu
post-thumbnail

TMJ Daily

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ

16 Oct 2025   |   1 min Read
TMJ News Desk

2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് നഗരം ശുപാർശ ചെയ്തതായി കോമൺ‌വെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് അറിയിച്ചു. നവംബർ 26ന് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തും.

ഇന്ത്യ കൂടാതെ നൈജീരിയയിലെ അബൂജയെ ഗെയിംസ് വേദിയായി പരിഗണിച്ചിരുന്നു. എന്നാൽ സ്ഥല സൗകര്യ കുറവ് കാരണം 2034ലെ കോമൺവെൽത്ത് ഗെയിംസിന് അബൂജയെ പരിഗണിക്കാം എന്ന നിലപാടാണ് ബോർഡ് കൈക്കൊണ്ടത്. 2030ലെ കോമൺ‌വെൽത്ത് ഗെയിംസിന് ഇന്ത്യയെ ശുപാർശ ചെയ്തത്, 2036 ഒളിമ്പിക്‌സ് ഇന്ത്യയിൽ നടത്താനുള്ള ശ്രമത്തിന് സാധ്യത വർധിപ്പിച്ചു.

2010ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ 564 മെഡലുകൾ ഇന്ത്യ നേടിയതായാണ് കണക്ക്.

#Daily
Leave a comment