TMJ
searchnav-menu
post-thumbnail

TMJ Daily

2026 മാര്‍ച്ച് 31 ഓടെ ഇന്ത്യ നക്‌സല്‍രഹിതമാകും: അമിത് ഷാ

20 Mar 2025   |   1 min Read
TMJ News Desk

ത്തീസ്ഗഢില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 22 മാവോയിസ്റ്റുകളെ വധിച്ചു. ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ബിഎസ്എഫ്, സംസ്ഥാന പൊലീസിന്റെ ഡിആര്‍ജി എന്നിവയുടെ സംയുക്ത ഓപ്പറേഷനുകളില്‍ ബീജാപ്പൂര്‍ ജില്ലയില്‍ 18 പേരും കാങ്കര്‍ മേഖലയില്‍ നാല് പേരും കൊല്ലപ്പെട്ടു. ബീജാപ്പൂരിലാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ബീജാപൂര്‍, ദാന്തേവാഡ ജില്ലകളുടെ അതിര്‍ത്തി മേഖലയില്‍ ഗാങ്കലൂര്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് സംയുക്ത സംഘം പരിശോധന നടത്തിയത്. ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചിലും നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ക്കൊപ്പം വന്‍തോതില്‍ തോക്കുകളും വെടിമരുന്നുകളും കണ്ടെത്തി.

നക്‌സല്‍ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജവാന്‍മാര്‍ മറ്റൊരു പ്രധാന വിജയം നേടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റുമുട്ടലിനോട് പ്രതികരിച്ചു. നക്‌സലുകളോട് കനിവില്ലാത്ത സമീപനവുമായി മോഡി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും കീഴടങ്ങാനുള്ള വാഗ്ദാനം സ്വീകരിക്കാത്ത നക്‌സലുകള്‍ക്കെതിരെ സഹിഷ്ണുതയില്ലാ നയം സ്വീകരിക്കുന്നുവെന്നും ഷാ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ ഇന്ത്യ നക്‌സല്‍ രഹിതമാകുമെന്ന് ഷാ പറഞ്ഞു.

ഫെബ്രുവരി 9ന് ബീജാപ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ജീവനക്കാരും 31 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ 18 നക്‌സലുകളെ അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ 81 മാവോയിസ്റ്റുകളെയാണ് വധിച്ചത്.




#Daily
Leave a comment