
ഇന്ത്യയെ ആഗോള കളിപ്പാട്ട നിര്‍മ്മാണ ഹബ്ബാക്കും
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള നയങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചെരിപ്പ് നിര്‍മ്മാണ, ലെതര്‍ മേഖലയ്ക്കായി ഫോക്കസ് പ്രോഡക്ട് പദ്ധതി നടപ്പിലാക്കും. ഇതിലൂടെ 22 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകും.
കളിപ്പാട്ട നിര്‍മ്മാണ മേഖലയുടെ വികസനത്തിനായി ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ആഗോള കേന്ദ്രമാക്കുന്നതിനുള്ള ഇന്ത്യയില്‍ നിര്‍മ്മിക്കുക പദ്ധതി നടപ്പിലാക്കും. ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കായി മന്ത്രി ഭക്ഷ്യ സാങ്കേതികവിദ്യ, സംരംഭകത്വം, മാനേജ്‌മെന്റ് എന്നിവയ്ക്കായി ബീഹാറില്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
ഈ സ്ഥാപനം മൂല്യവര്‍ദ്ധനവിലൂടെയും നൈപുണ്യ വര്‍ദ്ധനവിലൂടെയും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും യുവാക്കള്‍ക്ക് സംരംഭകത്വ, തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10,000 കോടി രൂപ നീക്കിവച്ചു. 5 ലക്ഷം പട്ടിക ജാതി, പട്ടിക വര്‍ഗ വനിതകളെ സംരംഭകരാക്കുന്നതിന് പുതിയ പദ്ധതി മന്ത്രി പ്രഖ്യാപിച്ചു.
ചെറുകിട, മധ്യ, വലിയ സംരംഭങ്ങള്‍ക്കായി ദേശീയ മാനുഫാക്ചറിങ് ദൗത്യം സ്ഥാപിക്കും. ഈ മിഷന്‍ വഴി മാലിന്യ രഹിത മാനുഫാക്ചറിങ് ടെക്‌നോളജി ലഭ്യമാക്കും. സോളാര്‍ സെല്ലുകള്‍, ഇവി ബാറ്ററികള്‍, മോട്ടോറുകള്‍, കാറ്റാടി യന്ത്രങ്ങള്‍, ഗ്രിഡ്- സ്‌കെയില്‍ ബാറ്ററികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ഇക്കോസിസ്റ്റം വികസിപ്പിക്കും.