TMJ
searchnav-menu
post-thumbnail

TMJ Daily

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം 

15 Sep 2025   |   1 min Read
TMJ News Desk

ലിവർപൂളിൽ വച്ച് നടന്ന ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ മീനാക്ഷി ഹൂഡ. ജെയ്‌സ്മിന്‍ ലംബോറിയ്ക്ക് പിന്നാലെയാണ് മീനാക്ഷിയും സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സുവര്‍ണ നേട്ടം രണ്ടായി. പാരീസ് ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ കസാഖ്‌സ്താന്റെ നാസിം കിസൈബായിയെ പരാജയപ്പെടുത്തിയാണ് 48 കിലോഗ്രാം വിഭാഗത്തില്‍ മീനാക്ഷി സ്വര്‍ണം കരസ്ഥമാക്കിയത്. ബോക്സിങ്ങിൽ ലോക കിരീടം നേടുന്ന പത്താമത്തെ ഇന്ത്യൻ വനിതയാണ് മീനാക്ഷി. 

രണ്ടാം തവണയാണ് മീനാക്ഷി രാജ്യത്തിനായി സ്വര്‍ണം നേടുന്നത്. ജൂൺ ജൂലൈ മാസത്തിൽ അസ്താനയില്‍ നടന്ന ലോകകപ്പ് ഫൈനലിന്റെ റീമാച്ചിനായിരുന്നു ആദ്യമായി സ്വര്‍ണം നേടിയത്. ഉത്തരാഖണ്ഡിലെ റൂർകിയിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ മകളാണ് 24കാരി ആയ മീനാക്ഷി.

#Daily
Leave a comment