TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യന്‍ വിദേശകാര്യമന്ത്രി താലിബാനുമായി ചര്‍ച്ച നടത്തി

16 May 2025   |   1 min Read
TMJ News Desk

ഫ്ഗാനിസ്ഥാനില്‍ 2021 ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തിയ താലിബാനുമായി ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആദ്യമായി ചര്‍ച്ച നടത്തി. പഹല്‍ഗാം ആക്രമണത്തെ താലിബാന്‍ അപലപിച്ചിരുന്നു. അഫ്ഗാന്‍ ജനതയോടുള്ള പരമ്പരാഗത സൗഹൃദവും അവരുടെ വികസനാവശ്യങ്ങളിലുള്ള പിന്തുണയും തുടരുമെന്ന് മന്ത്രി താലിബാന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കിയോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ പാകിസ്താന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയശേഷം ഏതാനും ദിവസങ്ങള്‍ക്കകമാണ് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. അഫ്ഗാനും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷവും രൂക്ഷമാണ്.

ഇന്നലെ വൈകുന്നേരമാണ് ഇരുമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

ഇതാദ്യമായിട്ടാണ് രാഷ്ട്രീയതല ബന്ധം താലിബാനുമായി ഇന്ത്യയ്ക്ക് ഉണ്ടാകുന്നത്. ഈ വര്‍ഷം ജനുവരിയില്‍, വിദേശകാര്യ മന്ത്രി വിക്രം മിസ്രി ദുബായില്‍ വച്ച് മുത്താക്കിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിനുമുമ്പ് അവസാനമായി രാഷ്ട്രീയതല ബന്ധം പുലര്‍ത്തിയത് 1999-2000ല്‍ ആണ്. അന്ന് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിങ് താലിബാന്റെ വിദേശകാര്യ മന്ത്രി വക്കീല്‍ അഹമ്മദ് മുത്തവക്കീലുമായി ബന്ധപ്പെട്ടിരുന്നു. 1999 ഡിസംബറില്‍ നടന്ന കാണ്ഡഹാര്‍ വിമാന ഹൈജാക്കുമായി ബന്ധപ്പെട്ടാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തിയത്.



#Daily
Leave a comment