
ഓപ്പണ്‍എഐയ്‌ക്കെതിരെ പകര്‍പ്പവകാശ പോരാട്ടത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍
ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പണ്‍എഐയ്‌ക്കെതിരെ പകര്‍പ്പവകാശ ലംഘന കേസുമായി ഇന്ത്യന്‍ മാധ്യമങ്ങള്‍. എന്‍ഡിടിവിയും നെറ്റുവര്‍ക്ക്18നും ഹിന്ദുസ്ഥാന്‍ ടൈംസും ദി ഇന്ത്യന്‍ എക്‌സ്പ്രസും അടക്കമുള്ള മാധ്യമങ്ങളാണ് ഓപ്പണ്‍എഐയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.
എന്‍ഡിടിവിയും നെറ്റുവര്‍ക്ക്18നും ചാറ്റ്ജിപിടിക്കെതിരായ കേസില്‍ കക്ഷി ചേരുന്നുവെന്ന് ഡല്‍ഹി കോടതിയെ അറിയിച്ചു. ചാറ്റ്ജിപിടി തങ്ങളുടെ വാര്‍ത്തകളെ എടുക്കുകയും ശേഖരിച്ച് വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന് ആശങ്കപ്പെടുന്നതായി ഇവര്‍ കോടതിയെ അറിയിച്ചു.
ഈ ഡിജിറ്റല്‍ വാര്‍ത്ത പ്രസാധകര്‍ കേസില്‍ കക്ഷി ചേരുന്നത് ചാറ്റ്ജിപിടിക്ക് എതിരായ നിയമപോരാട്ടത്തെ കൂടുതല്‍ രൂക്ഷമാക്കും. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ 2024ല്‍ ഓപ്പണ്‍എഐയ്‌ക്കെതിരെ കേസ് നല്‍കിയിരുന്നു. പ്രാദേശിക പ്രസാധകരെ കൂടാതെ ആഗോള ബുക്ക് പ്രസാധകരും ഓപ്പണ്‍എഐയ്‌ക്കെതിരെ രംഗത്തുണ്ട്.
ഇന്ത്യയിലെ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളില്‍ ദി ടൈംസ് ഓഫ് ഇന്ത്യ ഒഴികെയുള്ളവര്‍ കേസില്‍ കക്ഷികളാണ്. രാജ്യത്തെ പ്രമുഖ 20 ഓളം മാധ്യമങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്.