TMJ
searchnav-menu
post-thumbnail

TMJ Daily

റെക്കോർഡ് തകർച്ചയിൽ രൂപ  

23 Sep 2025   |   1 min Read
TMJ News Desk

ന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്. യു എസ് ഡോളറിനെതിരെ 13 പൈസയുടെ നഷ്ടത്തോടെ 88.41ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. തിങ്കളാഴ്ച ഡോളറിനെതിരെ 88.32 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. വിപണിയിൽ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അതിന് പുറമെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചതും H1B വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചതും രൂപയുടെ മൂല്യം കുറയാൻ ഇടയാക്കി.

H1B വിസ ഫീസ് വര്‍ധിപ്പിച്ചത് ഇന്ത്യൻ ഐടി മേഖലയിൽ നിന്നുള്ള ഓഹരി നിക്ഷേപം പിന്‍വലിക്കുന്നതിന്  ഇടയാക്കിയിട്ടുണ്ട്. സെന്‍സെക്‌സ് 240 പോയിന്റ് താഴ്ന്ന്  ഓഹരിയും നഷ്ടത്തിലാണ്. അതേസമയം സ്വർണ്ണ വില ഇന്ന് 83,840 രൂപ ആയി  വർധിച്ചു.  ഇന്നലെമാത്രം രണ്ട് തവണയാണ് സ്വർണ്ണ വില കൂടിയത്.

#Daily
Leave a comment