TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായി

06 Dec 2024   |   1 min Read
TMJ News Desk

ന്ത്യയില്‍ ആദ്യമായി ഹൈപ്പര്‍ലൂപ്പ് പാതയുടെ ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 410 മീറ്റര്‍ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഇന്ത്യയുടെ അതിവേഗ ഗതാഗതം എന്ന സ്വപ്നത്തിന്റെ തുടക്കമായാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തെ കാണുന്നത്. ഐഐടി മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാംപസ്സിലാണ് ടെസ്റ്റ് ട്രാക്ക് തയ്യാറാക്കിയത്. 2022 മാര്‍ച്ചിലായിരുന്നു ഐഐടി മദ്രാസ് ഹൈപ്പര്‍ലൂപ്പ് പ്രോജക്ടുമായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത്. 8.34 കോടിയാണ് പദ്ധതി ചെലവ്.

ഇന്ത്യന്‍ റെയില്‍വേ, ഐഐടി മദ്രാസിന്റെ ആവിഷ്‌ക്കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, ട്യൂടര്‍ ഹൈപ്പര്‍ലൂപ്പ് എന്നിവരുടെ പരിശ്രമത്തിലാണ് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ റെയില്‍വേ മന്ത്രി അഭിനന്ദിച്ചു.

റെയില്‍വേയാണ് ഐഐടി മദ്രാസിലെ ഈ ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വികസന സംരംഭത്തിന്റെ പ്രധാന പങ്കാളി. ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്കില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പരീക്ഷണം നടത്തി. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത കൈവരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.



#Daily
Leave a comment