TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.4% ആയി കുറയുമെന്ന് റിപ്പോര്‍ട്ട്

07 Jan 2025   |   1 min Read
TMJ News Desk

ടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പന്ന (ജിഡിപി) വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ട്. ജിഡിപി വളര്‍ച്ച നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.4% ആയി കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023-24ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.2% ആയിരുന്നു.

മഹാമാരിക്കുശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കോവിഡ് കാലത്ത് 2020-21ല്‍ ജിഡിപി വളര്‍ച്ച -5.8% ആയി ഇടിഞ്ഞിരുന്നു.

മുന്‍വര്‍ഷത്തെ താല്‍ക്കാലിക കണക്കായ 173.82 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം യഥാര്‍ത്ഥ ജിഡിപി 184.88 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കുന്നുവെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

യഥാര്‍ത്ഥ മൊത്ത മൂല്യം കൂട്ടിച്ചേര്‍ത്തത് (ജിവിഎ) 2023-24നെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.4% ആയി കുറയും. ജിഡിപിയെ പോലെ ജിവിഎയും 2020-21 കാലത്തിനുശേഷമുള്ള കുറഞ്ഞ നിരക്കാണ്. അക്കാലത്ത് -4.1% ആയി ഇടിഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ ജിവിഎ 168.91ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷമിത് 158.74ലക്ഷം കോടി രൂപയായിരുന്നു.




#Daily
Leave a comment