TMJ
searchnav-menu
post-thumbnail

TMJ Daily

സിന്ധു നദീജല കരാര്‍: ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറെന്ന് പാകിസ്താന്‍

15 May 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ മരവിപ്പിച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള ചര്‍ച്ച പുനരാംഭിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചു.

ഒരാഴ്ച്ച മുമ്പ് പാകിസ്താന്റെ ജലവിഭവ മന്ത്രാലയത്തിന്റെ സെക്രട്ടറി സെയ്ദ് അലി മുര്‍താസ ഇത് സംബന്ധിച്ച് ഇന്ത്യയുടെ ജല സെക്രട്ടറി ദേവശ്രീ മുഖര്‍ജിക്ക് കത്തെഴുതി. പാകിസ്താന്റെ സിന്ധു നദീ കമ്മീഷണറുമായി ചര്‍ച്ചകള്‍ നടത്താനുള്ള പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കത്തില്‍ പാകിസ്താന്‍ ആവശ്യപ്പെട്ടു.

സിന്ധു നദീജല കരാര്‍ അനുസരിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഇന്ത്യയ്ക്കും പാകിസ്താനും സിന്ധു നദീ കമ്മീഷണര്‍മാരെ നിയോഗിക്കാം. ഇത് 1960 മുതല്‍ തുടര്‍ന്നുവരുന്നു.

സിന്ധു നദീജല കരാര്‍ പുനര്‍ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നത് വരെ സ്ഥിര ഇന്‍ഡസ് കമ്മീഷന്റെ യോഗം ഇനി ചേരേണ്ടതില്ലെന്ന് കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 2022 മെയ് മാസത്തിലാണ് അവസാനമായി കമ്മീഷന്‍ യോഗം ചേര്‍ന്നത്. കരാര്‍ പുതുക്കുന്നതിനായി ചര്‍ച്ച നടത്താന്‍ ഇന്ത്യ നാല് തവണ പാകിസ്താന് കത്തെഴുതിയിരുന്നു. എന്നാല്‍ പാകിസ്താന്‍ തൃപ്തികരമായി പ്രതികരിച്ചിരുന്നില്ല.

സിന്ധു നദി കമ്മീഷനിലെ പ്രതിനികള്‍ക്ക് പകരം ഇരുരാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ തമ്മില്‍ പുതിയ കരാര്‍ ചര്‍ച്ച ചെയ്യണമെന്നതാണ് ഇന്ത്യയുടെ നിലപാട്.




#Daily
Leave a comment