
ഇന്‍സ്റ്റാഗ്രാമിന്റെ പ്രത്യേക റീല്‍സ് ആപ്പ് വരുന്നു
യുഎസില്‍ ചൈനീസ് ഉടമസ്ഥതയിലുളള ടിക് ടോക്കിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കേ ഇന്‍സ്റ്റാഗ്രാം ഹ്രസ്വ വീഡീയോ സവിശേഷതയായ റീല്‍സിനെ പ്രത്യേക ആപ്പ് ആയി അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു.
റീല്‍സ് പ്രത്യേക ആപ്പ് ആക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാം തലവന്‍ ആദം മൊസ്സേറി ജീവനക്കാരോട് സംസാരിച്ചുവെന്ന് ദി ഇന്‍ഫര്‍മേഷന്‍ എന്ന സാങ്കേതികവിദ്യാ ബിസിനസ് പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്‍സ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല.
മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് നിരോധിച്ച ടിക് ടോക്കിന് ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് 75 ദിവസത്തേക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു.
170 മില്ല്യണ്‍ യുഎസുകാര്‍ ഉപയോഗിക്കുന്ന ടിക് ടോക്കിനെ ചൈന ചാരപ്രവര്‍ത്തനത്തിനും രാഷ്ട്രീയ കൃത്രിമങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ബൈഡന്‍ നിരോധിച്ചത്. ഇത് അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമായി എതിരാളികള്‍ വിശേഷിപ്പിച്ചുന്നു.
2018ല്‍ ടിക് ടോക്കിന്റെ എതിരാളിയായ മെറ്റ ലാസോ എന്ന പേരില്‍ ആപ്പ് ഇറക്കിയിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു.