TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

ആന്ദ്രേ ഒനാന യുണൈറ്റഡിലേക്ക്

14 Jul 2023   |   2 min Read
TMJ News Desk

ന്റര്‍ മിലാന്‍ ഗോള്‍കീപ്പര്‍ ആന്ദ്രേ ഒനാന മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുന്നതിന്റെ സാധ്യത കൂടുന്നു. പന്ത്രണ്ട് വര്‍ഷമായി ക്ലബ്ബിന്റെ ഭാഗമായിരുന്ന സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡീ ഗെയ ഇത്തവണ ക്ലബ്ബില്‍ നിന്ന് വിടപറഞ്ഞതോടെയാണ് യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കുന്നതിന്റെ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. ഒനാനയുടെ സൈനിംഗ് സംബന്ധിച്ച് ഇരു ക്ലബ്ബുകളുടെയും പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴച്ചയില്‍ 55 മില്ല്യണ്‍ യൂറോ റിലീസ് ക്ലോസ് ഇന്റര്‍ മിലാന്‍ അംഗീകരിച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എത്രയും പെട്ടന്ന് തന്നെ ക്ലബ്ബുകളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കും. മിലാനിലെ ബോട്ടിനെറോയിലെ റെസ്റ്റോറന്റില്‍ നിന്ന് ഒനാന ഇന്റര്‍ മിലാന്‍ കളിക്കാരനായിട്ടുള്ള തന്റെ അവസാന ഡിന്നറിന് എത്തിയപ്പോള്‍ എന്ന തലക്കെട്ടിലുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ടെന്‍ ഹാഗിന്റെ ആവശ്യം.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് നേടിയത് ഡി ഗെയ ആണെങ്കിലും ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ടീം വിടുകയായിരുന്നു. ടെന്‍ ഹാഗ് ആവശ്യപ്പെടുന്ന കളി രീതിയല്ല ഡി ഗെയയുടെ കളി രീതി എന്നത് തന്നെയാണ് താരം ടീം വിടാനുള്ള പ്രധാന കാരണം. ടെന്‍ ഹാഗിന്റെ കളി രീതിയില്‍ അറ്റാക്ക് ബില്‍ഡ് ചെയ്യുന്നതിലും പൊസെഷന്‍ കീപ്പ് ചെയ്യുന്നതിലും കീപ്പര്‍ക്ക് കൃത്യമായ പങ്കുണ്ട്. എന്നാല്‍ ഡി ഗെയക്ക് ടെന്‍ ഹാഗ് ആവശ്യപ്പെടുന്ന പോലെ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നില്ല. അത് മാത്രമല്ല ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം താരം നേടിയെങ്കിലും ഈ സീസണില്‍ ഉള്‍പ്പടെ താരത്തിന്റെ ഭാഗത്ത് നിന്ന് ചില പിഴവുകള്‍ ഉണ്ടാവുകയും എതിര്‍ ടീം അത് മുതലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുണൈറ്റഡ് ഇപ്പോള്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന ഒനാന ടെന്‍ ഹാഗിന്റെ കളി ശൈലിക്ക് ചേര്‍ന്ന കളിക്കാരനാണ് എന്ന് മാത്രമല്ല കാമറൂണ്‍ താരം ഇതിന് മുന്നേ അജാക്സില്‍ ആയിരുന്നപ്പോള്‍ ടെന്‍ ഹാഗിന്റെ കീഴില്‍ കളിച്ചിട്ടുമുണ്ട്. ഒനാനയുടെ ഡിസ്ട്രിബ്യൂഷന്‍ സ്‌കില്ലും മികച്ച് നില്‍ക്കുന്നതാണ്.

ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുന്ന ലാ മാസിയ പ്രൊഡക്റ്റ്

സാമുവല്‍ എറ്റോ അക്കാദമിയില്‍ നിന്ന് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ച താരം 2010 ല്‍ എഫ്.സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഒനാനയുടെ കളി ജീവിതത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ഉണ്ടായത്. ലാ മാസിയയില്‍ നിന്ന് ബാഴ്സയുടെ ശൈലിക്കനുസരിച്ച് പന്ത് തട്ടിയ ഒനാന പിന്നീട് അവിടെയുള്ള യൂത്ത് ടീമുകള്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. ബാഴ്സയില്‍ നിന്ന് കോര്‍ണല്ല, വിസ്ത അലെഗ്രെ തുടങ്ങിയ ടീമുകളിലേക്ക് ലോണില്‍ എത്തിയ താരം 2015 ല്‍ അജാക്സില്‍ എത്തുകയായിരുന്നു. 2022 വരെ അജാക്സിന്റെ ഭാഗമായ ഒനാന 2018-19 സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമി വരെ എത്തിയ ടീമിന്റെയും ഭാഗമായിരുന്നു. ടെന്‍ ഹാഗായിരുന്നു ഈ സമയത്തെ അജാക്സ് പരിശീലകന്‍. കഴിഞ്ഞ സീസണില്‍ അജാക്സില്‍ നിന്നും ഇന്റര്‍ മിലാനില്‍ എത്തിയ താരം അവിടെയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിയ ടീമിന്റെ പ്രധാന ഭാഗമാവുകയും ചെയ്തു.


#Daily
Leave a comment