TMJ
searchnav-menu
post-thumbnail

TMJ Daily

ഐപിഎല്‍: അടുത്ത മത്സരം മുതല്‍ സഞ്ജു രാജസ്ഥാനെ നയിക്കും

02 Apr 2025   |   1 min Read
TMJ News Desk

പിഎല്ലില്‍ അടുത്ത മത്സരം മുതല്‍ സഞ്ജു സാസംണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പിങ് പുനരാരംഭിക്കാനുള്ള അനുമതി ബിസിസിഐയുടെ ബംഗളുരുവിലെ മികവിന്റെ കേന്ദ്രം നല്‍കി. പരിക്കു പൂര്‍ണമായും ഭേദമാകാത്തത് കാരണം ഐപിഎല്ലില്‍ സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങ്, ഫീല്‍ഡിങ് എന്നിവ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. അതിനാല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും സഞ്ജുവിനെ താല്‍ക്കാലികമായി മാറ്റുകയും ചെയ്തിരുന്നു.

വിക്കറ്റ് കീപ്പിങ്ങിനൊപ്പം ക്യാപ്റ്റന്റെ ജോലികളും ചെയ്യാന്‍ അനുമതി ലഭിച്ചത് കാരണം അടുത്ത മത്സരം മുതല്‍ രാജസ്ഥാനെ സഞ്ജു നയിക്കും.

സഞ്ജുവിന്റെ വിരലിന് ഒടിവ് സംഭവിച്ചതിനാല്‍ ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും റിയാന്‍ പരാഗ് ടീമിനെ നയിച്ചിരുന്നു. കൂടാതെ ധ്രുവ് ജുറല്‍ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറുമായി.

ഇംപാക്ട് കളിക്കാരന്‍ എന്ന നിലയില്‍ ടീം സഞ്ജുവിന്റെ സേവനം ഉപയോഗിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 99 റണ്‍സ് ആണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.





#Daily
Leave a comment