TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേൽ വധിച്ചുവെന്ന് അവകാശപ്പെട്ട ഇറാനിയൻ നേതാവ് പൊതുവേദിയിൽ

26 Jun 2025   |   1 min Read
TMJ News Desk

റാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) ആയ ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ എസ്മായിൽ ഖാനി ടെഹ്‌റാനിൽ നടന്ന ആഘോഷങ്ങളിൽ 'വീണ്ടും പ്രത്യക്ഷപ്പെട്ടു'. അടുത്തിടെ നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ ഇസ്രായേൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട ഇറാനിലെ പ്രമുഖരിൽ ഒരാളാണ് ബ്രിഗേഡിയർ ജനറൽ ഖാനി.

ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പകർത്തിയതും, അൽ ജസീറയുടെ അറബിക് സഹപ്രവർത്തകർ പങ്കിട്ടതുമായ ഒരു വീഡിയോ ക്ലിപ്പിൽ, ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന റാലിയിൽ ഖാനി എന്ന് പറയപ്പെടുന്ന ഒരാൾ നിരവധി ആളുകളുമായി ഇടപഴകുന്നത് കാണാം.

ഇറാൻ സർക്കാരിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി പോസ്റ്റ് ചെയ്ത വീഡിയോയിലും ഖാനി ഉണ്ടായിരുന്നു. 2020ൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയുടെ പിൻഗാമിയാണ് ഖാനി.




#Daily
Leave a comment