TMJ
searchnav-menu
post-thumbnail

TMJ Daily

ഇറാന്റെ എണ്ണക്കയറ്റുമതി അവസാനിപ്പിക്കും: ട്രംപ്

25 Feb 2025   |   1 min Read
TMJ News Desk

യുഎസ് ഇറാനുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം ദിവസവും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ദ്ധിച്ചു. വിപണിയില്‍ എണ്ണ ലഭ്യത കുറയുമെന്ന ഭീതിയാണ് വര്‍ദ്ധനവിന് കാരണം.

ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 74.93 ഡോളറാണ് വില.

ഇറാനില്‍ നിന്നുള്ള എണ്ണയുമായി ബന്ധപ്പെട്ടുള്ള 30ല്‍ അധികം ബ്രോക്കര്‍മാര്‍, ടാങ്കര്‍ ഓപ്പറേറ്റര്‍മാര്‍, ഷിപ്പിങ് കമ്പനികള്‍ എന്നിവയുടെ മേല്‍ യുഎസ് തിങ്കളാഴ്ച്ച ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഉല്‍പാദകരാണ് ഇറാന്‍. ജനുവരിയില്‍ പ്രതിദിനം 3.2 മില്ല്യണ്‍ ബാരല്‍ എണ്ണയാണ് ഉല്‍പാദിപ്പിച്ചത്.


#Daily
Leave a comment