TMJ
searchnav-menu
post-thumbnail

TMJ Daily

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പതായി കുറയ്ക്കാന്‍ ഇറാഖ്

11 Nov 2024   |   1 min Read
TMJ News Desk

മ്പത് വയസുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ പുരുഷന്‍മാര്‍ക്ക് അനുമതി നല്‍കുന്നതിനായി വിവാഹ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഇറാഖ്. വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന ഭേദഗതികളും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് മാധ്യമമായ ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മതവുമായി ബന്ധപ്പെട്ട അധികാരികളെയോ സിവില്‍ ജുഡിഷ്യറിയെയോ തിരഞ്ഞെടുക്കാന്‍ പൗരന്മാരെ അനുവദിക്കുന്ന ബില്ലും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖില്‍ നിലവില്‍ത്തന്നെ ശൈശവ വിവാഹ നിരക്ക് കൂടുതലാണെന്നാണ് യുണിസെഫ് റിപ്പോര്‍ട്ട്. ഇറാഖ് പെണ്‍കുട്ടികളില്‍ 28% പേരും 18 വയസ്സിനുള്ളില്‍ വിവാഹിതരാകുന്നുവെന്നാണ് കണക്കുകള്‍. നിര്‍ദ്ദിഷ്ട ഭേദഗതികള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും ഈ ഭേദഗതികള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും മതത്തിന് പ്രഥമസ്ഥാനം നല്‍കുമെന്നുമുള്ള ഭയം ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റ് മേഖലകളിലെ വിദഗ്ധരും പ്രകടിപ്പിച്ചിട്ടുണ്ട്.

ഭേദഗതിക്കെതിരെ ഇറാഖ് വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും പാര്‍ലമെന്റിലെ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.



#Daily
Leave a comment