TMJ
searchnav-menu
post-thumbnail

TMJ Daily

നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എയിലേക്കോ ?

26 Jan 2024   |   1 min Read
TMJ News Desk

ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്ക് മടങ്ങിയേക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്ത് വരുന്നു. ജനുവരി 30 നാണ് യാത്ര ബിഹാറില്‍ പ്രവേശിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍ വൈകുന്നതിലുള്‍പ്പെടെ നിതീഷ് കുമാറിന് അതൃപ്തിയുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നിരുന്നു. ബിഹാറില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം നിതീഷ് കുമാര്‍ ഉപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കാര്‍പ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചപ്പോള്‍ നിതീഷ് കുമാര്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. എന്‍.ഡി.എ സര്‍ക്കാരിന് നിതീഷ് കുമാര്‍ നന്ദി പറയുന്നതിനോടൊപ്പം യു.പി.എ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കാര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കുന്ന കാര്യം ഏറെക്കാലം യു.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല എന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം.

ഇന്ത്യ മുന്നണിക്ക് തിരിച്ചടിയാകും

നിതീഷ് കുമാറും ജെ.ഡി.യുവും വീണ്ടും ബി.ജെ.പി പാളയത്തിലെത്തിയാല്‍ അത് ഇന്ത്യ മുന്നണിക്ക് തിരിച്ചടിയായേക്കും. 40 ലോക്സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിനുള്‍പ്പെടെ മുന്‍പന്തിയില്‍ നിന്നയാളായിരുന്നു നിതീഷ് കുമാര്‍. മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്കും നിതീഷ് കുമാറിന്റെ പേരായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിക്കുകയായിരുന്നു.


#Daily
Leave a comment