TMJ
searchnav-menu
post-thumbnail

TMJ Daily

ഐഎസ്എല്‍: കോഴിക്കോട് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാകും

04 Apr 2025   |   1 min Read
TMJ News Desk

ഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ പിണങ്ങിയ മഞ്ഞപ്പടയുടെ പരിഭവം തീര്‍ക്കുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ക്കായി മലബാറിലേക്ക് എത്തുന്നു. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തെ രണ്ടാം ഹോം ഗ്രൗണ്ടാക്കാനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍.

ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയില്‍ ഭൂരിപക്ഷവും മലബാറുകാരാണ്. ഇതുകൂടി കണക്കിലെടുത്താണ് കൊച്ചിയെക്കൂടാതെ കോഴിക്കോട് കൂടി മത്സരങ്ങള്‍ നടത്തുന്നത്.

കൂടൂതല്‍ ആരാധകരിലേക്ക് എത്താന്‍ ക്ലബ് ആഗ്രഹിക്കുന്നുവെന്ന് സിഇഒ അഭിഷേക് ബാനര്‍ജി പറഞ്ഞു. ഐഎസ്‌ഐല്‍ അധികൃതരുമായും ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ മത്സരം നടത്താന്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് താല്‍പര്യമുണ്ടെന്ന് സിഇഒ കൂട്ടിച്ചേര്‍ത്തു. പകുതി മത്സരങ്ങള്‍ കോഴിക്കോട് നടക്കും.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം നിലവില്‍ ഐലീഗ് ക്ലബ്ബായ ഗോകുലം കേരളയുടെ തട്ടകമാണ്. ഐലീഗ് കിരീടം നേടാനുള്ള സാധ്യത ഗോകുലം കേരളത്തിനുണ്ട്. കിരീടം നേടിയാല്‍ ഐഎസ്എല്ലില്‍ കളിക്കാനുള്ള യോഗ്യത ഗോകുലം നേടും. കേരളത്തില്‍ നിന്നും ഐഎസ്എല്ലില്‍ രണ്ട് ടീമുകള്‍ ആകുകയും ചെയ്യും.

അതേസമയം, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ സ്പാനിഷുകാരനായ ഡേവിഡ് കറ്റാല ടീമിന്റെ പ്രകടനത്തെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ്.


#Daily
Leave a comment