
ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കണം: ട്രംപ്
ശനിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് ഗാസയില്‍ തടവിലുള്ള എല്ലാ ഇസ്രായേലി ബന്ദികളേയും സ്വതന്ത്രമാക്കിയില്ലെങ്കില്‍ ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചു.
ഗാസയില്‍ നിന്നും മാറ്റിപാര്‍പ്പിക്കുന്ന പാലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചില്ലെങ്കില്‍ ജോര്‍ദാനും ഈജിപ്തിനും നല്‍കുന്ന സഹായം തടയുമെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേല്‍ കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഹമാസ് ഇസ്രായേലി ബന്ദികളെ വിട്ടയ്ക്കുന്നത് നിര്‍ത്തിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഗാസയില്‍ ഏതൊരു സാഹചര്യവും നേരിടാന്‍ വേണ്ടി ഇസ്രായേലിന്റെ സൈന്യത്തോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രിയോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
ഹമാസിന്റെ പ്രസ്താവനയെ ഭീകരം എന്ന് ട്രംപ് വിശേഷിപ്പിച്ചു. വെടിനിര്‍ത്തലിന് അന്തിമമായി എന്ത് സംഭവിക്കണമെന്നത് ഇസ്രായേല്‍ തീരുമാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ തന്നെ സംബന്ധിച്ച്, ശനിയാഴ്ച്ച 12 മണിക്ക് മുമ്പ് എല്ലാ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ അതാണ് ഉചിതമായ സമയമെന്ന് താന്‍ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു.