
ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍
ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു ഹാഷിം സഫീദി.
ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗണ്‍സിലിന്റെ തലവനായിരുന്നു സഫീദി. 2017-ല്‍ സഫീദിയെ തീവ്രവാദിയായി യു.എസ് പ്രഖ്യാപിച്ചിരുന്നു.
ലെബനിലെ വടക്കന്‍ ബെയ്‌റൂട്ട് പ്രദേശത്തുവെച്ചാണ് ഇസ്രയേല്‍ സൈന്യം സഫീദിയെ വധിച്ചതെന്നും സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരില്‍ കുറച്ചുപേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹിസ്ബുള്ള ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഹിസ്ബുള്ളയുടെ പ്രധാന ഇന്റലിജന്‍സ് തലസ്ഥാനമായ വടക്കന്‍ ബെയ്‌റൂട്ട് പ്രദേശത്തേക്ക് ചൊവ്വാഴ്ചയാണ് ഇസ്രയേല്‍ വ്യോമസേന പെട്ടെന്നുള്ള ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോള്‍ 25ലധികം ഹിസ്ബുള്ള നേതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.