TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേൽ-ഇറാൻ സംഘർഷം ജി-7 ഉച്ചകോടിയിൽ പ്രധാന വിഷയം

16 Jun 2025   |   1 min Read
TMJ News Desk

സ്രായേലും, ഇറാനും പരസ്പരം ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കാനഡയിൽ ചേരുന്ന ജി-7 ഉച്ചകോടി യോഗത്തിൽ പ്രധാന വിഷയമാവും. പാരമ്പരഗതമായ രണ്ട് ശത്രുക്കൾ തമ്മിലുള്ള സംഘർഷം വിശാലമായ പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നതാണ് ജി-7 നേതാക്കളുടെ ആശങ്ക. ഇസ്രായേൽ- ഞായറാഴ്ച മുതൽ ഏഴ് നേതാക്കളുടെ ഗ്രൂപ്പ് കാനഡയിലെ ആൽബർട്ടയിൽ ഒത്തുകൂടാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയിൽ ക്ഷണിതാവാണ്.

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യാതിരിക്കുക, ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉറപ്പാക്കുക, സംഘർഷം വഷളാകുന്നത് ഒഴിവാക്കുക, നയതന്ത്രത്തിന് ഇടം സൃഷ്ടിക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യങ്ങളെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞു. "ജി-7 ഉച്ചകോടിയുടെ അജണ്ടയിൽ ഈ വിഷയം വളരെ പ്രധാനമായിരിക്കും," മെർസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ്, സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ എന്താണ് ചെയ്യുന്നതെന്ന് ചോദ്യത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇങ്ങനെ പ്രതികരിച്ചു. "ഒരു കരാർ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു കരാറിനുള്ള സമയമാണിതെന്ന് ഞാൻ കരുതുന്നു," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രായേൽ ആക്രമണം തുടരുമ്പോൾ വെടിനിർത്തൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ മധ്യസ്ഥരായ ഖത്തറിനോടും ഒമാനോടും പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ ഞായറാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു.




#Daily
Leave a comment