
ഇസ്രായേൽ ഇറാൻ സംഘർഷം: ആറാം ദിവസവും ആക്രമണങ്ങൾ തുടർന്ന് ഇരുരാജ്യങ്ങളും
ഇറാനിലും ഇസ്രയേലിലും മിസൈൽ ആക്രമണങ്ങൾ തുടർന്ന് ഇരുരാജ്യങ്ങൾ. നിരുപാധികമായി കീഴടങ്ങണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസന നൽകിയതിന് ശേഷവും ഇറാൻ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ പരക്കെ സ്ഫോടനങ്ങൾ ഉണ്ടായെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ടെഹ്റാനിലെ തെക്ക് കിഴക്കൻ മേഖലയിലെ ആളുകളോട് ഒഴിഞ്ഞ് പോവാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെയുള്ള ഇറാനിയൻ മിലിറ്ററി കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തുവാൻ വേണ്ടിയാണിത്. ഇറാനിയൻ റെവല്യൂഷനറി ഗാർഡ്സുമായി ബന്ധമുള്ള ടെഹ്റാനിലെ യൂണിവേഴ്സിറ്റിക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ ഭരണാധികാരി അയത്തൊള്ള ഖൊമേനിയുടെ ഒളിത്താവളം യുഎസിന് അറിയാമെന്നും, അദ്ദേഹത്തെ വധിക്കാൻ നിലവിൽ പ്ലാനുകൾ ഒന്നുമില്ലെന്നും ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനിനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.


