TMJ
searchnav-menu
post-thumbnail

TMJ Daily

ഹിസ്‌ബുള്ള നേതാവിനെ കൊലപ്പെടുത്തി ഇസ്രായേൽ 

24 Nov 2025   |   1 min Read
TMJ News Desk

ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ നേതാവും, ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബ്തബായിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്‌ബുള്ള മരണം സ്ഥിതീകരിച്ചിട്ടുണ്ട്. അലി തബ്തബായിയെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ലെബനന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇസ്രായേൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ യുഎസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ  പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, ഇറാൻ പിന്തുണയ്ക്കുന്ന ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ബന്ധമുള്ള ആളുകൾക്കെതിരെയും അവരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഇസ്രായേൽ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തബ്തബായിയുടെ കൊലപാതകം.

"എന്റെ നേതൃത്വത്തിൽ, ഹിസ്ബുള്ളയെ അവരുടെ ശക്തി പുനർനിർമ്മിക്കാൻ ഇസ്രായേൽ അനുവദിക്കില്ല, ഇസ്രായേൽ രാജ്യത്തിന് വീണ്ടും ഭീഷണിയാകാൻ ഞങ്ങൾ അവരെ അനുവദിക്കില്ല." ആക്രമണത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.


#Daily
Leave a comment