TMJ
searchnav-menu
post-thumbnail

TMJ Daily

പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം: 13 പേർ കൊല്ലപ്പെട്ടു

19 Nov 2025   |   1 min Read
TMJ News Desk

തെക്കൻ ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ വെടിനിർത്തൽ ഒപ്പുവച്ചതിനുശേഷം ലബനനിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ക്യാംപിലെ പരിശീലന കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഹമാസിനെതിരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ അറിയിച്ചു. എന്നാൽ ഇസ്രായേലിന്റെ വാദങ്ങൾ കളവാണെന്നും അവരുടെ ക്രിമിനൽ ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും ഹമാസ് പ്രതികരിച്ചു. അഭയാർഥി ക്യാമ്പുകളിൽ സൈനിക സ്ഥാപനങ്ങൾ ഇല്ലെന്നും ഹമാസ് അറിയിച്ചു.


#Daily
Leave a comment