TMJ Daily
ഗാസയിലും ലെബനനിലും ഇസ്രായേല്‍ വ്യോമാക്രമണം
07 Apr 2023 | 1 min Read
TMJ News Desk
ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലെ ഏറ്റുമുട്ടലിനുശേഷം വീണ്ടും ആക്രമണം. ഇന്ന് പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യം ഗാസയിലും ലെബനനിലും വ്യോമാക്രമണം നടത്തി.
ലെബനനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഗാസയിലും ലെബനനിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. സംഭവത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസിനെ കുറ്റപ്പെടുത്തി.
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ തന്റെ രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
ലെബനനില്‍ നിന്ന് 34 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു. അതില്‍ 25 എണ്ണം വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു.
#Daily
Leave a comment