TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

യുദ്ധം അതിരൂക്ഷം; ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം

06 Nov 2023   |   1 min Read
TMJ News Desk

ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയെ വടക്കന്‍ ഗാസയെന്നും തെക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നു. ഗാസ സിറ്റിയെ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ വ്യോമാക്രമണമാണ് ഞായറാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയത്. 48 മണിക്കൂറിനുള്ളില്‍ ഗാസ സിറ്റിയില്‍ സൈന്യം പ്രവേശിക്കും എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

കൊല്ലപ്പെടുന്നത് സാധാരണക്കാര്‍

സാധാരണ മനുഷ്യര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ഇസ്രയേലിനോട് ഉടന്‍ വെടിനിര്‍ത്തണം എന്ന്് ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്. എന്നാല്‍ ബന്ദികളെ വിട്ടയക്കാതെ വെടിനിര്‍ത്തല്‍ സാധിക്കില്ലെന്നാണ് ഇസ്രയേലിന്റെ പക്ഷം. ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ല, വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കു നേരെയുള്ള ആക്രമണം തുടരുകയാണ്. മഗസി അഭയാര്‍ത്ഥി ക്യാമ്പിനു നേരെയും ബുരേജി ക്യാമ്പിനു നേരെയുമുണ്ടായ ആക്രമണത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 9,700 ആയി. ഇതില്‍ 4,000 പേര്‍ കുട്ടികളാണെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.


#Daily
Leave a comment