
ഇസ്രായേലിന്റെ ആക്രമണം; ഗാസയിൽ നിന്നും കുടുംബങ്ങൾ ഒഴിയുന്നു
കഴിഞ്ഞ ദിവസം രാത്രി വൈകിയും തുടർന്ന ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് പുറകെ കൂടുതൽ കുടുംബങ്ങൾ ഗാസയിൽ നിന്നും ഒഴിഞ്ഞുപോവുന്നു. ബന്ദികളെ മോചിപ്പിക്കാനും, ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനുമായി ഇസ്രായേലികൾ രാജ്യമാകെ പ്രതിഷേധം സംഘടിപ്പിച്ചു. ഗാസയിലെ ആക്രമണത്തിൽ നിരവധി വീടുകളും റോഡുകളും തകർന്നെന്ന് പ്രദേശവാസികൾ പറഞ്ഞതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
മിലിറ്റന്റ് തുരങ്കങ്ങളും, ആയുധങ്ങളും കണ്ടെത്താനുള്ള ഓപ്പറേഷൻ പുരോഗമിക്കുകയാണെന്ന് ഇസ്രായേലി സൈന്യം പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ലോകമൊട്ടാകെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ഗാസ സിറ്റി കയ്യടക്കാനുള്ള നീക്കവുമായി ഇസ്രായേൽ മുന്നോട്ട് പോവുകയാണ്. തിങ്കളാഴ്ച ഗാസയിലെ നാസർ ഹോസ്പിറ്റലിന് നേരെയുള്ള ഇസ്രായേലി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി വൈകിയും തുടർന്ന ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.


