
TMJ Daily
തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണം
07 Nov 2025 | 1 min Read
TMJ News Desk
തെക്കൻ ലബനനിൽ ആക്രമണം നടത്തി ഇസ്രയേൽ. ലബനനിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയശേഷം മൂന്ന് നഗരങ്ങളിൽ വിമാനങ്ങൾ ആക്രമണം നടത്തി. ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേലുമായി ചർച്ചകൾക്ക് ശ്രമിക്കരുതെന്ന് ലബനൻ സർക്കാരിനോട് ഹിസ്ബുല്ല ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വ്യോമാക്രമണം നടന്നത്.
സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി ചർച്ചക്ക് തയാറാണെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ അറിയിച്ചു. ഒരു വർഷം മുൻപുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലും ഹിസ്ബുല്ലയും ഏറ്റുമുട്ടുന്നത്. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ഭീഷണി നീക്കം ചെയ്യുന്നതിനായി ആക്രമണം തുടരുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
#Daily
Leave a comment


