
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു
ഹമാസ് വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഗാസയില്‍ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ പത്തിനാണ് വെടിനിര്‍ത്തല്‍ക്കരാര്‍ നിലവില്‍ വന്നത്. ശക്തമായ ആക്രമണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടതിന് പിന്നാലെയാണ് ആക്രമണം. ഹമാസ് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയത് കൊണ്ടാണ് അവര്‍ തിരിച്ചടിച്ചതെന്ന് പറഞ്ഞ യുഎസ് പ്രസിഡണ്ട് ഡൊണാൾസ് ട്രംപ് ഇസ്രായേല്‍ തിരിച്ചടിക്കുക തന്നെ വേണമെന്നും കൂട്ടിച്ചേര്‍ത്തു.
'അവര്‍ ഒരു ഇസ്രായേലി സൈനികനെ കൊന്നു. അതിനാല്‍ ഇസ്രായേലികള്‍ തിരിച്ചടിച്ചു. അവര്‍ തിരിച്ചടിക്കണം' ട്രംപ് പറഞ്ഞു. യുഎസിനെ അറിയിച്ചുകൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി. 13 ബന്ദികളുടെ മൃതദേഹങ്ങൾ കൂടെ ഹമാസ് ഇസ്രായേലിന് കൈമാറാനുണ്ട്. ഹമാസ് കരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബര്‍ 19ന് ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.


