TMJ
searchnav-menu
post-thumbnail

TMJ Daily

കീഴടങ്ങാൻ ശ്രമിച്ച രണ്ട് പലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി

28 Nov 2025   |   1 min Read
TMJ News Desk

സ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ വ്യാഴാഴ്ച നടന്ന റെയ്ഡിനിടെ രണ്ട് പലസ്തീൻ പൗരന്മാരെ ഇസ്രായേൽ സുരക്ഷാ സൈന്യം കൊലപ്പെടുത്തി. നിരായുധരായി കീഴടങ്ങാൻ ശ്രമിച്ച പൗരന്മാരെയാണ് കൊലപ്പെടുത്തിയത്. മരണം പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പലസ്തീൻ ടിവി ന്യൂസ് പുറത്ത് വിട്ടു.

ഇസ്രായേലി സേനയാൽ ചുറ്റപ്പെട്ട കെട്ടിടത്തിൽ നിന്ന് ആളുകൾ പുറത്തിറങ്ങി വന്ന് നിലത്ത് കിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സൈന്യം ആളുകളെ കെട്ടിടത്തിലേക്ക് തിരികെ കൊണ്ടുപോകുകയും വെടിവയ്ക്കുകയും ചെയ്തു. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് സംഭവത്തിൻ്റ സാഹചര്യങ്ങളെ കുറിച്ച് ഫീൽഡ് അന്വേഷണം നടത്തുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.


#Daily
Leave a comment