TMJ
searchnav-menu
post-thumbnail

TMJ Daily

വീണ്ടും ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍; 90 ഓളം വ്യക്തികളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു

01 Feb 2025   |   1 min Read
TMJ News Desk

സ്രായേല്‍ ചാരകമ്പനിയായ പാരഗണ്‍ സൊലൂഷന്‍സ് വാട്‌സ് ആപ്പ് വഴി മാധ്യമപ്രവര്‍ത്തകരുടേയും മറ്റ് പ്രമുഖരുടേയും വിവരങ്ങള്‍ ചോര്‍ത്തിയതായി മെറ്റാ അറിയിച്ചു. ആരോപണത്തോട് പാരഗണ്‍ പ്രതികരിച്ചില്ല.

പാരഗണ്‍ ഏകദേശം 90 ഉപയോക്താക്കളുടെ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള ശ്രമം നടത്തിയത് കണ്ടെത്തിയെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. യൂറോപ്പിലെ അനവധി പേര്‍ അടക്കം രണ്ട് ഡസന്‍ രാജ്യങ്ങളിലെ പൗരന്‍മാരുടെ വാട്‌സ്ആപ്പിലാണ് പാരഗണ്‍ നുഴഞ്ഞു കയറിയത്.

ഹാക്കിങ് ശ്രമം തടഞ്ഞശേഷം വാട്‌സ്ആപ്പ് ഇരകളെ കനേഡിയന്‍ ഇന്റര്‍നെറ്റ് നിരീക്ഷകരായ സിറ്റിസണ്‍ ലാബിന് റഫര്‍ ചെയ്തു. പാരഗണ്‍ എങ്ങനയാണ് ഹാക്കിങ്ങ് നടത്തിയതെന്നത് വാട്‌സ്ആപ്പ് പുറത്തുവിട്ടില്ല.

പാരഗണിന്റെ ഉപയോക്താക്കളില്‍ മിക്കതും സര്‍ക്കാരുകളാണ്. കുറ്റകൃത്യത്തിന് എതിരെ പോരാടാം, ദേശീയ സുരക്ഷയെ സംരക്ഷിക്കാം എന്നിങ്ങനെയാണ് പാരഗണ്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍. എന്നാല്‍, ഈ ചാര സോഫ്റ്റ് വെയര്‍ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷത്തെ രാഷ്ട്രീയക്കാര്‍ പോലുള്ളവരുടെ മൊബൈല്‍ ഫോണുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്.









#Daily
Leave a comment