TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങി ഐഎസ്ആര്‍ഒ

04 Jan 2024   |   1 min Read
TMJ News Desk

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒ ഇതാദ്യമായാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ വര്‍ഷം വിക്ഷേപണം ഉണ്ടാകും.

അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകും

യൂറോപ്യന്‍ കമ്പനിയായ ഏരിയന്‍ സ്‌പേസിനെ വിക്ഷേപണങ്ങള്‍ക്കായി ഇന്ത്യ ആശ്രയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഏരിയന്‍-5 കഴിഞ്ഞ വര്‍ഷം സേവനം അവസാനിപ്പിച്ചു. ഇതോടെ ഇന്ത്യ സ്‌പേസ് എക്‌സിലേക്ക് തിരിയുകയാണ്. ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും സ്‌പേസ് എക്‌സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍-9 ഉപയോഗിക്കുന്നത്.

ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകാന്‍ ജിസാറ്റ്-20 സഹായകമാകും. അതുപോലെ ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനും വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ജിസാറ്റ്-20 സഹായിക്കും. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 2010 ല്‍ സേവനം ആരംഭിച്ച ഫാല്‍ക്കണ്‍-9 റോക്കറ്റുകള്‍ ഉപയോഗിച്ച് ഇതുവരെ 296 വിക്ഷേപണങ്ങള്‍ നടന്നിട്ടുണ്ട്.


#Daily
Leave a comment