
ഐഎസ്ആര്‍ഒയുടെ 101ാം ദൗത്യം പരാജയം
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഐഎസ്ആര്‍ഒ) പിഎസ്എല്‍വി-സി61 ദൗത്യം പരാജയം. ഇഒഎസ്-09 ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഇന്ന് രാവിലെ 5.59നായിരുന്നു വിക്ഷേപണം. വിക്ഷേപണ വാഹനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഉണ്ടായ തകരാറാണ് പരാജയത്തിന് കാരണമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.
നാല് ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയിലെ ആദ്യ രണ്ട് ഘട്ടങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. മൂന്നാം ഘട്ടത്തിലെ തകരാര്‍ മൂലം ഐഎസ്ആര്‍ഒ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.
ഭൗമനിരീക്ഷണ ഉപഗ്രഹമായിരുന്നു ഇഒഎസ്-09. ഐഎസ്ആര്‍ഒയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ്. 100ാമത് ദൗത്യത്തില്‍ ഉപഗ്രഹത്തെ ലക്ഷ്യമിട്ട ഭ്രമണപഥത്തിലേക്ക് ഉയര്‍ത്താനായിരുന്നില്ല. അതിനാല്‍, ഈ വര്‍ഷമാദ്യമാണ് എന്‍വിഎസ്-02 എന്ന ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ നാവിഗേഷന്‍ ഉപഗ്രഹമായിരുന്നു ഇത്. ജിഎസ്എല്‍വി-എംകെ2 റോക്കറ്റിലാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.
റോക്കറ്റ് ഉപഗ്രഹത്തെ വിക്ഷേപിച്ച ഭ്രമണപഥത്തില്‍ നിലനിര്‍ത്തി ഉപയോഗിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചിരുന്നു. അതിനാല്‍, ഭാഗികവിജയമായി ഇതിനെ കണക്കാക്കിയിരുന്നു.


