TMJ
searchnav-menu
post-thumbnail

TMJ Daily

ഐടി വകുപ്പ് നികുതിദായകന്റെ കംപ്യൂട്ടറും ഇമെയിലും പരിശോധിക്കും

04 Mar 2025   |   1 min Read
TMJ News Desk

നിങ്ങള്‍ ആദായ നികുതി വെട്ടിക്കുന്നുവെന്ന് ആദായ നികുതി വകുപ്പിന് സംശയം തോന്നിയാല്‍ 2026 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്വകാര്യ ഇമെയിലുകളും ഓണ്‍ലൈന്‍ നിക്ഷേപ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളും ട്രേഡിങ് അക്കൗണ്ടുകളും മറ്റും പരിശോധിക്കാനുള്ള നിയമപരമായ അധികാരം വകുപ്പിന് ലഭിക്കും. 1961ലെ വരുമാന നികുതി നിയമം അനുസരിച്ച് നിങ്ങള്‍ കൃത്യമായ നികുതി നല്‍കുന്നില്ല, വെളിപ്പെടുത്താത്ത വരുമാനം, പണം, സ്വര്‍ണം, ആഭരണങ്ങള്‍, അല്ലെങ്കില്‍ മൂല്യമേറിയ വസ്തു അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി നിങ്ങള്‍ക്ക് ഉണ്ടെന്ന് ഏതെങ്കിലും കാരണത്താല്‍ വകുപ്പിന് സംശയം തോന്നിയാല്‍ ഈ പരിശോധന നടക്കും.

നിലവിലെ വരുമാന നികുതി നിയമം അനുസരിച്ച് നിങ്ങള്‍ കൃത്യമായ നികുതി നല്‍കുന്നില്ല, വെളിപ്പെടുത്താത്ത വരുമാനം, പണം, സ്വര്‍ണം, ആഭരണങ്ങള്‍, അല്ലെങ്കില്‍ മൂല്യമേറിയ വസ്തു അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി നിങ്ങള്‍ക്ക് ഉണ്ടെന്ന് ഏതെങ്കിലും കാരണത്താല്‍ വകുപ്പിന് സംശയം തോന്നിയാല്‍ ആസ്തികളും അക്കൗണ്ട് ബുക്കുകളും പിടിച്ചെടുക്കാനുള്ള തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ട്.

മുറിയുടെ വാതില്‍, ബോക്‌സ്, ലോക്കര്‍ എന്നിവ തുറന്ന് പരിശോധിക്കാനും അധികാരമുണ്ട്. താക്കോല്‍ ഇല്ലെങ്കില്‍ പൂട്ട് പൊളിച്ച് പരിശോധിക്കുകയും ചെയ്യും.

പുതിയ ആദായ നികുതി ബില്ലിലെ വകുപ്പ് 247 അനുസരിച്ച് നിങ്ങളുടെ കംപ്യൂട്ടര്‍ സംവിധാനം അല്ലെങ്കില്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ സ്‌പേസില്‍ പരിശോധന നടത്താനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. പാസ് വേഡ് പോലുള്ള കോഡുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്ത അവസരത്തില്‍ ഓവര്‍റൈഡ് ചെയ്ത് പ്രവേശിക്കാനുള്ള അധികാരവും ഉദ്യോഗസ്ഥര്‍ക്ക് ഈ വകുപ്പ് നല്‍കുന്നുണ്ട്.



#Daily
Leave a comment