രാഹുൽ ഗാന്ധി | Photo: PTI
TMJ Daily
രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ കുടുക്കുന്നത് ശരിയല്ല; കെജ്രിവാൾ
23 Mar 2023 | 1 min Read
TMJ News Desk
രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാഹുൽ ഗാന്ധിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്, എന്നാൽ അദ്ദേഹത്തെ മാനനഷ്ട കേസിൽ കുടുക്കുന്നത് ശരിയല്ല. പ്രതിപക്ഷ പാർട്ടികളെയും പ്രതിപക്ഷ നേതാക്കളെയും ഇല്ലാതാക്കാനും അവർക്കെതിരെ കേസെടുക്കാനും ഗൂഡാ ലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കള്ളന്മാരുടെയും പേരുകൾ മോഡി എന്നാണെന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പരാമർശമാണ് കേസിന്റെ ആധാരം. 2019 ലെ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടത് പ്രതിപക്ഷ ക്യാമ്പുകളിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. മോഡിയെന്ന കുടുംബപ്പേര് ആവർത്തിച്ചാൽ അത് അപകീർത്തികരമായി മാറുന്നത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിംഗ് പ്രതികരിച്ചു.
#Daily
Leave a comment