TMJ
searchnav-menu
post-thumbnail

TMJ Daily

എഡിആർ സ്ഥാപകരിലൊരാളായ ജഗ്ദീപ് എസ് ചോക്കർ അന്തരിച്ചു

12 Sep 2025   |   1 min Read
TMJ News Desk

സോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) സ്ഥാപകരിലൊരാളായ ജഗ്ദീപ് എസ് ചോക്കർ അന്തരിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിലും തിരഞ്ഞെടുപ്പുകളിലും സുതാര്യത ഉറപ്പാക്കാൻ എഡിആറുമായി ചേർന്ന് ചോക്കർ പ്രവർത്തിച്ചിരുന്നു. ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയുള്ള പ്രധാന ഹർജിക്കാരനായിരുന്നു അദ്ദേഹം. "പൊതുജീവിതത്തിലെ നിങ്ങളുടെ മാർഗ്ഗനിർദ്ദേശവും ഉദ്ദേശ്യശുദ്ധിയും ഇനി നഷ്ടമാവും", ചോക്കറിന്റെ നിര്യാണത്തിൽ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് എക്സ്സിൽ കുറിച്ചു. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രൊഫസർ, ഡീൻ, ഡയറക്ടർ ഇൻ-ചാർജ് എന്നീ നിലകളിൽ പ്രവർത്തിച്ച ചോക്കർ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ എഞ്ചിനീയറായും ജോലി ചെയ്തു. ചോക്കറിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ റിസർച്ചിനായി ആശുപത്രിക്ക് ദാനം ചെയ്യും.

#Daily
Leave a comment