TMJ
searchnav-menu
post-thumbnail

TMJ Daily

പിഒകെ ഇല്ലാത്ത ജമ്മുകശ്മീര്‍ അപൂര്‍ണം: പ്രതിരോധമന്ത്രി

14 Jan 2025   |   1 min Read
TMJ News Desk

പാക് അധിനിവേശ കശ്മീര്‍ (പിഒകെ) ഇല്ലാത്ത ജമ്മുകശ്മീര്‍ അപൂര്‍ണമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. പിഒകെയില്‍ പാകിസ്ഥാന്‍ ഭീകര ക്യാമ്പുകള്‍ നടത്തുന്നുവെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

പാകിസ്ഥാന സംബന്ധിച്ചിടത്തോളം പിഒകെ വിദേശ ഭൂപ്രദേശം മാത്രമാണെന്നും ആ ഭൂപ്രദേശത്തെ ഭീകരതയുടെ ബിസിനസ് നടത്താന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ പാകിസ്ഥാന്‍ നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1965ല്‍ ലാല്‍ ബഹാദൂര്‍ സര്‍ക്കാരിന് അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാമായിരുന്നു. 1965ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ പാക് സൈന്യത്തിന്റെ എല്ലാ പരിശ്രമങ്ങളേയും ഇന്ത്യ പരാജയപ്പെടുത്തി. 1965 മുതല്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും ഭീകരതയും പ്രോത്സാഹിപ്പിക്കുകയാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ പോരാടി നമ്മുടെ മുസ്ലിം സഹോദരന്‍മാര്‍ ജീവന്‍ ബലി കഴിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയിലെത്തുന്ന 80 ശതമാനം ഭീകരരും പാകിസ്ഥാനില്‍ നിന്നുമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

കശ്മീരും രാജ്യത്തിന്റെ മറ്റുഭാഗവുമായുള്ള വിടവ് നികത്തുകയാണ് കേന്ദ്രത്തിന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.





#Daily
Leave a comment