TMJ
searchnav-menu
post-thumbnail

TMJ Daily

ഏഷ്യന്‍ ഓഹരിവിപണികളുടെ മുന്നേറ്റത്തെ നയിച്ച് ജപ്പാന്‍

08 Oct 2024   |   1 min Read
TMJ News Desk

ഷ്യന്‍ ഓഹരിവിപണികളില്‍ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത് മികച്ച മുന്നേറ്റം. ഏഴ് ആഴ്ചകളിലെ ഡോളറുമായുള്ള ഏറ്റവും മികച്ച വിനിമയനിരക്ക് രേഖപ്പെടുത്തി ജപ്പാന്‍ നാണയമായ യെന്‍. സാമ്പത്തികമാന്ദ്യമുണ്ടായേക്കാമെന്ന ആശങ്കകളെയകറ്റുന്ന യുഎസ് തൊഴില്‍ വിപണിയുടെ കണക്കുകളാണ് ഓഹരിവിപണികളുടെ കുതിപ്പിന് സഹായകമായത്.

രണ്ട് മാസത്തെ മികച്ച നിരക്കാണ് യുഎസ് ട്രഷറിയുടെ ലാഭനിരക്ക് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ കാര്‍ഷികേതര ജോലികള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിച്ചതും ട്രഷറി ലാഭനിരക്ക് വര്‍ദ്ധനവിന് സഹായകമായിട്ടുണ്ട്.

ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം കുതിച്ച ക്രൂഡ് ഓയിലിന്റെ നിരക്കിലും കഴിഞ്ഞയാഴ്ച കുറവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കേയി എന്ന സ്ഥാപനത്തിന്റെ ഓഹരിനിരക്ക് 2.28 ശതമാനം വര്‍ദ്ധിച്ചു. ഹോങ് കോങ്ങിലെ ഹാങ്ങ് സെങ് എന്ന സ്ഥാപനത്തിന്റെ ഓഹരിനിരക്കില്‍ 1.45 ശതമാനം വര്‍ദ്ധനവും, സൗത്ത് കൊറിയയുടെ കോസ്പി എന്ന സ്ഥാപനത്തിന്റെ ഓഹരിനിരക്കില്‍ 1.53 ശതമാനം വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയത്.

എംഎസ്‌സിഐയുടെ ഏഷ്യ-പസിഫിക് ഓഹരികളുടെ സൂചികയില്‍ ഒരു ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. യുഎസ് ഡൗഫ്യൂച്ചറിന്റെ നിരക്കിലും കുറവുണ്ടായി. നാണയ സൂചിക ഏറ്റവും കൂടിയനിരക്കിലെത്തിയതാണ് ഇതിന് കാരണം.''വിപണികളുടെ പ്രതികരണം ആളുകള്‍ വിപണിയില്‍ ശ്രദ്ധിക്കുന്ന പ്രധാന വിഷയങ്ങളും റിസ്‌കുകളുമെന്താണെന്ന് വെളിപ്പെടുത്തുന്നു - സാമ്പത്തിക വളര്‍ച്ചയും അതിന്റെ അനന്തരഫലങ്ങളുമാണത്" ക്യാപ്റ്റിറ്റല്‍ ഡോട്ട് കോമിലെ മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അനലിസ്റ്റായ കൈല്‍ റൊഡ്ഡ പറഞ്ഞു.

ഓഗസ്റ്റ് 16നു രേഖപ്പെടുത്തിയ 148.49 എന്ന ഡോളറുമായുള്ള ജാപ്പനീസ് യെന്നിന്റെ വിനിമയനിരക്കിനെ മറികടന്ന്, യെന്നിന് 149.10 എന്ന നിരക്കിലേക്കുയരാനായി. യുഎസ് ട്രഷറിയിലെ 10 വര്‍ഷത്തെ ലാഭം 3.992 ശതമാനമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷത്തെ ലാഭം 3.965 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ മൂല്യം 0.35 ശതമാനം കുറഞ്ഞു. ഒരു വര്‍ഷത്തെ ഏറ്റവും വലിയ നിരക്കിലേക്ക് കഴിഞ്ഞ മാസം ഉയര്‍ന്ന ക്രൂഡ് ഓയിലിന്റെ നിരക്കിലും കുറവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചെഴ്‌സിന്റെ നിരക്ക് 35 സെന്റുകള്‍ കുറഞ്ഞ് ബാരലിന് 77.70 ഡോളറായി. കഴിഞ്ഞ വെള്ളിയാഴ്ച ഇത് 79.30 ഡോളറായിരുന്നു.



#Daily
Leave a comment