
പരിക്ക് ഭേദമായി ജസ്പ്രീത് ബുംറ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കും
ഈ മാസം അവസാനം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കും. കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്ക് എതിരെ നടന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റ ബുംറ വിശ്രമത്തിലായിരുന്നു. ഡോക്ടര്‍മാര്‍ അഞ്ചാഴ്ച്ചത്തെ വിശ്രമമാണ് ബുംറയ്ക്ക് നിശ്ചയിച്ചിരുന്നത്.
ഈ മാസം ആദ്യത്തെ ആഴ്ച്ചയില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ പരിക്ക് ഭേദമായതായി കണ്ടെത്തി.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ബുംറയെ നിരീക്ഷിക്കുന്നുണ്ടെന്നും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാകുമെന്നും ക്രിക്ക്‌ബ്ലോഗര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുംറയെ പോലെയുള്ള ഒരു ചാമ്പ്യനെ അമിതമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ആശങ്കപ്പെടാനൊന്നുമില്ലെന്നും വലിയ മത്സരങ്ങള്‍ക്കായി അദ്ദേഹം ലഭ്യമാണെന്നും ബിസിസിഐ പറയുന്നു. നിലവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറാണ് ബുംറ.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനെ രണ്ടാമത്തെ മത്സരത്തില്‍ നേരിടും.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ബുംറ കളിക്കുമോയെന്ന് വ്യക്തമല്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ബുംറ കളിക്കില്ലെന്നാണ് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 12ന് ആണ് മൂന്നാം ഏകദിനം.