
ജെഇഇ, സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകള്‍ ഒരേദിവസങ്ങളില്‍
ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍സ് പരീക്ഷാ തിയതികളും സിബിഎസ്ഇ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ തിയതികളും ഒരേ ദിവസങ്ങളില്‍ നടക്കുന്നു. ഇവ രണ്ടും എഴുതുന്ന വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി.
2024ലെ ജെഇഇ മെയിന്‍സ് പരീക്ഷാ തിയതികള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പ്രഖ്യാപിച്ചത്. ബിഇ/ ബിടെക്ക് പരീക്ഷ (പേപ്പര്‍ 1) ഏപ്രില്‍ 2, 3, 4, 7, 8 തിയതികളില്‍ നടത്തും. ആദ്യത്തെ നാല് ദിവസവും രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. ആദ്യത്തെ നാല് ദിവസം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 3 മുതല്‍ 6 വരെയും. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്കുശേഷമാണ് പരീക്ഷ നടക്കുന്നത്. കൂടാതെ, ബിആര്‍ക്ക്, ബിപ്ലാനിങ് പരീക്ഷകള്‍ ഏപ്രില്‍ 9ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും.
അതേസമയം, സിബിഎസ്ഇ പരീക്ഷകള്‍ ഏപ്രില്‍ 2, 3, 4 ദിവസങ്ങളില്‍ നടക്കുന്നുണ്ട്. ഏപ്രില്‍ 2ന് മലയാളവും ഏപ്രില്‍ 3ന് ഹോം സയന്‍സും ഏപ്രില്‍ 4ന് സൈക്കോളജിയും നടക്കുന്നുണ്ട്.
തിയതി പ്രഖ്യാപിച്ചുവെങ്കിലും ദേശീയ ടെസ്റ്റിങ് ഏജന്‍സി ഇതുവരെ അഡ്മിഷന്‍ കാര്‍ഡുകള്‍ നല്‍കി തുടങ്ങിയിട്ടില്ല.