TMJ
searchnav-menu
post-thumbnail

TMJ Daily

ജെഇഇ പരിശീലന കേന്ദ്രം പൂട്ടി; എട്ടിടത്ത് ഇഡി റെയ്ഡ്

24 Apr 2025   |   1 min Read
TMJ News Desk

ജെഇഇ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ എഫ്‌ഐഐടി ജെഇഇ മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം അവസാനിപ്പിച്ച സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എട്ട് ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തി.

ഇന്ത്യയിലെമ്പാടും കേന്ദ്രങ്ങളുള്ള എഫ്‌ഐഐടി ജെഇഇ 2025 ജനുവരിയിലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം നഗരങ്ങളില്‍ ഈ പരിശീലന കേന്ദ്രത്തിന്റെ പ്രമോട്ടര്‍മാര്‍, ഉടമകള്‍ എന്നിവരുമായി ബന്ധമുള്ള ഇടങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്.

ഒരു വര്‍ഷത്തേക്കുള്ള ഫീസ് മുന്‍കൂറായി വിദ്യാര്‍ത്ഥികള്‍ അടച്ചിരുന്നു. മുന്‍കൂര്‍ നോട്ടീസില്ലാതെ സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിച്ചത് മൂലം 12,000 വിദ്യാര്‍ത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി.

പ്രൊമോട്ടര്‍മാരില്‍ ഒരാളായ ഡി കെ ഗോയലിന്റെ അടക്കമുള്ള പ്രധാന ഗൂഢാലോചനക്കാരുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡുകള്‍ നടത്തി.

പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും മറ്റ് സ്ഥാപനങ്ങളിലേക്ക് വകമാറ്റുകയും ചെയ്തുവെന്ന് ആരോപണം ഉണ്ട്.




 

#Daily
Leave a comment