TMJ
searchnav-menu
post-thumbnail

TMJ Daily

ജോ ബൈഡന് അര്‍ബുദമെന്ന് റിപ്പോര്‍ട്ട്

19 May 2025   |   1 min Read
TMJ News Desk

മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌ട്രേറ്റ് അര്‍ബുദം സ്ഥിരീകരിച്ചുവെന്നും രോഗം അസ്ഥികളിലേക്ക് പടര്‍ന്നുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹം യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. മൂത്രാശയത്തിൽ അസുഖവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടായപ്പോൾ കഴിഞ്ഞയാഴ്ച്ച ഡോക്ടറെ കണ്ടപ്പോഴാണ് രോഗം കണ്ടെത്തിയത്.

ഗ്ലീസണ്‍ സ്‌കോറില്‍ 10ല്‍ 9 പോയിന്റുകളാണുള്ളത്. അതായത് അര്‍ബുദ കോശങ്ങള്‍ അതിവേഗം പടരുന്ന രോഗമാണ് അദ്ദേഹത്തെ ബാധിച്ചത്. അദ്ദേഹത്തെ ബാധിച്ച അര്‍ബുദം ഹോര്‍മോണ്‍-സെന്‍സിറ്റീവാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ചികിത്സയ്ക്ക് അനുകൂലമായ ഘടകമാണ്.

2009 മുതല്‍ 2017 വരെ ബരാക്ക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനെയാണ് കാന്‍സര്‍ മൂണ്‍ഷോട്ട് എന്ന ഗവേഷണ പ്രോഗ്രാമിന്റെ ചുമതലയേല്‍പ്പിച്ചിരുന്നത്.

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ബൈഡന്‍ പിന്‍മാറാന്‍ നിര്‍ബന്ധിതനായത് ആരോഗ്യ, പ്രായ ഘടകങ്ങള്‍ മൂലമാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍.


#Daily
Leave a comment