TMJ
searchnav-menu
post-thumbnail

TMJ Daily

ഗോകുലം കേരള എഫ്സിയുടെ മുഖ്യ പരിശീലകനായി ജോസ് ഹെവിയ.

07 Jun 2025   |   1 min Read
TMJ News Desk

2025-26 സീസണിലെ ഗോകുലം കേരള എഫ്‌സിയുടെ സീനിയര്‍ പുരുഷ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ജോസ് ഹെവിയയെ നിയമിച്ചു. യുവേഫ പ്രോ ലൈസന്‍സ് ഉടമയായ ഹെവിയ സ്പെയിനുകാരനാണ്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഷില്ലോങ് ലജോങ് എഫ്സിയുടെ പരിശീലകനായിരുന്നു. 2024-25 ഐ-ലീഗ് സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ടീമാണ് ഷില്ലോങ് ലജോങ്.

ഇന്ത്യന്‍ ഫുട്ബോളില്‍ ധാരാളം അനുഭവസമ്പത്തുള്ള കോച്ചായ ജോസ് ഹെവിയ മിനര്‍വ പഞ്ചാബ് എഫ്സി, പൂനെ സിറ്റി എഫ്സി, എഡി ഗിഗാന്റെ എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.

2020-21, 2021-22 സീസണുകളില്‍ തുടര്‍ച്ചയായി ഐ ലീഗ് കിരീടങ്ങള്‍ നേടിയ ഗോകുലം കേരള എഫ്സിക്ക് കഴിഞ്ഞ മൂന്ന് തവണയും ലീഗില്‍ മൂന്നാം സ്ഥാനമായിരുന്നു. വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) എത്താനുമാണ് പുതിയ സീസണില്‍ ടീം ലക്ഷ്യമിടുന്നത്.

ജോസ് ഹെവിയയുടെ ആക്രമണ ഫുട്‌ബോള്‍ ഗോകുലം കേരളയുടെ ഫുട്‌ബോള്‍ ശൈലിയുമായി പൂര്‍ണ്ണമായും യോജിക്കുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് വി.സി. പ്രവീണ്‍ പറയുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഐ ലീഗ് ട്രോഫി നേടുകയും ഐഎസ്എല്ലിലേക്ക് യോഗ്യത നേടുകയുമാണ് ലക്ഷ്യമെന്നും പ്രവീണ്‍ പറഞ്ഞു.


#Daily
Leave a comment