TMJ
searchnav-menu
post-thumbnail

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

TMJ Daily

തെലങ്കാന മുഖ്യമന്ത്രിക്ക് വിമര്‍ശനം; മാധ്യമ പ്രവര്‍ത്തക അറസ്റ്റില്‍

12 Mar 2025   |   1 min Read
TMJ News Desk

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വൃദ്ധ കര്‍ഷകന്‍ വിമര്‍ശിക്കുന്ന വീഡിയോ സംപ്രേക്ഷണം ചെയ്തതിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു.

യൂട്യൂബ് ചാനലായ പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്ററായ രേവതി പൊഡഗാനന്ദയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വീട് വളഞ്ഞാണ് പൊലീസ് രേവതിയെ അറസ്റ്റ് ചെയ്തത്. രേവതിയുടേയും ഭര്‍ത്താവിന്റേയും മൊബൈലും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുക്കുകയും പള്‍സ് ന്യൂസ് ബ്രേക്കിന്റെ ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രിയെ കര്‍ഷകന്‍ വിമര്‍ശിക്കുന്നതില്‍ മോശം പരാമര്‍ശം ഉണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രേവതിക്കെതിരെ പൊലീസ് പരാതി നല്‍കിയിരുന്നു.

പൊലീസ് പുലര്‍ച്ചെ അറസ്റ്റ് ചെയ്യാനെത്തുന്ന വീഡിയോ രേവതി പുറത്തുവിട്ടിരുന്നു.





#Daily
Leave a comment