
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ സ്ഥലമാറ്റം: അലഹബാദിലെ അഭിഭാഷകര്‍ അനിശ്ചിതകാല സമരത്തില്‍
ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് നാടുകടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അലഹബാദിലെ അഭിഭാഷകര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
ഈ സമയം ഏതെങ്കിലും കോടതിക്കോ ജഡ്ജിക്കോ എതിരല്ലെന്നും ഇത് ജുഡീഷ്യല്‍ സംവിധാനത്തെ ചതിച്ചവര്‍ക്കെതിരെ ആണെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരി പറഞ്ഞു.
തങ്ങളുടെ പോരാട്ടം അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും സുതാര്യതയില്ലാത്ത സംവിധാനത്തിനും എതിരെയാണെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വര്‍മ്മയുടെ ട്രാന്‍സ്ഫര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഔദ്ധ്യോഗിക വസതിയില്‍നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ വിഷയത്തിലാണ് ജസ്റ്റിസ് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാന്‍ കൊളീജിയം തീരുമാനിച്ചത്.
ഈ സംഭവം തുടക്കം മുതല്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഇന്നലെ തിവാരി പറഞ്ഞിരുന്നു. ഈ യുദ്ധത്തില്‍ ഇന്ത്യയിലെമ്പാടുനിന്നുമുള്ള അഭിഭാഷകര്‍ പങ്കെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്ത് അനന്തരഫലം ഉണ്ടായാലും തങ്ങള്‍ ജോലി പുനരാരംഭിക്കുകയില്ലെന്നും തിവാരി പറഞ്ഞു.
ജസ്റ്റിസ് തിവാരിയെ അലബഹാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനം ഇന്നലെയാണ് സുപ്രീംകോടതി സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ സ്ഥലം മാറ്റ നിര്‍ദ്ദേശം കോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു.


