TMJ
searchnav-menu
post-thumbnail

TMJ Daily

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി ചുമതലയേറ്റു

15 Nov 2025   |   1 min Read
TMJ News Desk

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു. മുന്‍ ചീഫ് സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന ജയകുമാര്‍ നിലവിൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്. 

മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്‌, മുൻ മന്ത്രിയും പുതിയ ബോര്‍ഡ് അംഗവുമായ കെ രാജു എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും പങ്കെടുത്തു.

സിപിഐ പ്രതിനിധിയായി മുൻ മന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്തിന്റെയും അംഗമായിരുന്ന എ അജികുമാറിന്റെയും കാലാവധി വ്യാഴാഴ്ച  അവസാനിച്ചിരുന്നു.


#Daily
Leave a comment