TMJ
searchnav-menu
post-thumbnail

TMJ Daily

കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

15 Apr 2025   |   1 min Read
TMJ News Desk

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ കെ രാഗേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്.

എം പ്രകാശന്റേയും ടി വി രാജേഷിന്റേയും പേരുകള്‍ പരിഗണനയില്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ രാജ്യസഭ അംഗവും ആയിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്. എസ്എഫ്ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ ആദ്യ മലയാളിയാണ് കെ കെ രാഗേഷ്.

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് രാഗേഷിനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്.


#Daily
Leave a comment