
രാഹുല്‍ അന്‍വറിനെ കണ്ടതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ജൂണ്‍ അഞ്ചാം തിയതി വരെ സമയമുണ്ടെന്നും അതിനാല്‍ പി വി അന്‍വറിന് തന്റെ നിലപാട് പുനപരിശോധിക്കാന്‍ ധാരാളം സമയമുണ്ടെന്നും അതുകൊണ്ട് തന്നെ അക്കാര്യം വ്യക്തിപരമായി സംസാരിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഇന്നലെ അര്‍ധരാത്രിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിന്റെ വീട്ടിലെത്തിയത്.
തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണതെന്നും പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.
രാഹുല്‍ ഏതെങ്കിലും ദൗത്യം നിര്‍വഹിക്കാന്‍ പോയതല്ലെന്നും ഇക്കാര്യം രാഹുല്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് അന്‍വറുമായുള്ള കൂടിക്കാഴ്ച്ച വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. പിണറായിക്കെതിരെ പോരാടുന്ന ആളാണ് അന്‍വറെന്നും അതിന് പിന്തുണ വേണമെന്നാണ് രാഹുല്‍ അഭ്യര്‍ത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു.


